ബീ​​​ജം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ശേ​​​ഖ​​​രി​​​ച്ചു സൂ​​​ക്ഷി​​​ക്കണം ! കോവിഡ് രോഗിയുടെ ഭാര്യയുടെ ആവശ്യം അംഗീകരിച്ചു കോടതി; സംഭവം ഇങ്ങനെ…

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​ര​​​ണാ​​​സ​​​ന്ന​​​നാ​​​യ ആ​​​ളു​​​ടെ ബീ​​​ജം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ശേ​​​ഖ​​​രി​​​ച്ചു സൂ​​​ക്ഷി​​​ക്കാ​​​ൻ ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

ഭ​​​ർ​​​ത്താ​​​വി​​​ൽ​​​നി​​​ന്നു ഗ​​​ർ​​​ഭം ധ​​​രി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത തേ​​​ടി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച യു​​​വ​​​തി​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഐ​​​വി​​​എ​​​ഫ് (ഇ​​​ൻ വി​​​ട്രോ ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഷ​​​ൻ)/​​​എ​​​ആ​​​ർ​​​ടി (അ​​​സി​​​സ്റ്റ​​​ഡ് റീ​​​പ്രൊ​​​ഡ​​​ക്ടീ​​​വ് ടെ​​​ക്നോ​​​ള​​​ജി) ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു ജ​​​സ്റ്റീ​​​സ് അ​​​ശു​​​തോ​​​ഷ് ജെ. ​​​ശാ​​​സ്ത്രി വ​​​ഡോ​​​ദ​​​ര​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഐ​​​വി​​​എ​​​ഫ്/​​​എ​​​ആ​​​ർ​​​ടി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ ഭ​​​ർ​​​ത്താ​​​വി​​​ൽ​​​നി​​​ന്നു ഗ​​​ർ​​​ഭം ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​വ​​​തി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും, കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ഇ​​​തു സാ​​​ധ്യ​​​മാ​​​കൂ എ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു ആ​​​ശു​​​പ​​​ത്രി.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു യു​​​വ​​​തി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ​​​യും പ്ര​​​തി​​​ക​​​ര​​​ണം കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment