ഈ ചെളിവെള്ളവും കടന്ന്… കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു

KNR-CHELIകണ്ണൂര്‍: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനം ആവര്‍ത്തിച്ചു നല്‍കിക്കൊണ്ടിരിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനത്ത് ചെളിക്കെട്ട്. കളക്ടറേറ്റിന്റെ പുതിയ ബ്ലോക്കില്‍ ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലേക്കു കയറുന്ന ഭാഗത്താണു വിസ്താരത്തില്‍ ചെളിക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.  ഇവിടെ ടാര്‍ ചെയ്ത ഭാഗം മഴയ്ക്കു മുമ്പേ തകര്‍ന്നു കുഴികള്‍ ഉണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ വെള്ളം കെട്ടിനിന്നു ചെളിക്കുഴികളായി മാറി. നടന്നുപോകാന്‍ കഴിയാത്തവിധമാണ് ഇവിടെ ചെളിവെള്ളം കെട്ടിക്കിടക്കുന്നത്.

എസ്പി ഓഫീസിനു മുന്നില്‍ ദേശീയപതാക ഉയര്‍ത്തുന്ന സ്ഥലവും വെള്ളത്തിലാണ്. വെള്ളത്തില്‍ മാലിന്യങ്ങള്‍ അഴുകി ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. മഴവെള്ളം ഒഴുകിപോകാന്‍ ഈ ഭാഗത്ത് ഓവുചാലുകളില്ല. ചെളിക്കെട്ടുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ല. ജില്ലാകളക്ടറുടെയും പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും കണ്‍മുന്നില്‍ ഈ ദുരിത കാഴ്ച ഉണ്ടായിട്ടും നടപടിയെടുക്കാത്തതില്‍ കളക്ടറേറ്റ് ജീവനക്കാരടക്കം പ്രതിഷേധത്തിലാണ്.

Related posts