കൊല്ലം: കല്യാണനിശ്ചയം കഴിഞ്ഞ യുവാവ് പ്രതിശ്രുത വധുവിന്റെ വീട്ടില്‍ വരുന്നതിനെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുള്ള ഏറ്റുമുട്ടലില്‍ ആറുപേര്‍ക്ക് കുത്തേറ്റു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- ഇരവിപുരത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതിശ്രുത വരനെ ചിലര്‍ ചേര്‍ന്ന് തടയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കളെയും ഇവര്‍ ആക്രമിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളായ ജോബിന്‍, മൈജോ, ലെവി എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘത്തില്‍പ്പെട്ട രാജേഷ്, പൊടിമോന്‍, ജോമോന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.