കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട . ലക്ഷങ്ങള്‍ വിലവരുന്ന ചരസ് കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് റാഷിബ് (34)നെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മംഗള എക്സ്പ്രസില്‍ വന്നിറങ്ങിയ റാഷിബ് ഇരുചക്ര വാഹനത്തില്‍ പോകവെ ലിങ്ക്റോഡില്‍ വച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയില്‍ റാഷിദിന്റെ കൈവശമുണ്ടായിരുന്നു ബ്ലൂടൂത്ത് സ്പീക്കറിനുള്ളിലായിരുന്നു ചരസ്.
510 ഗ്രാമായിരുന്നുള്ളത്. വിപണയില്‍ ഇതിന് 25 ലക്ഷത്തോളം വിലവരുമെന്നാണ് എക്സൈസ് സംഘം പറയുന്നത്. വില്പനക്കായാണ് ചരസ് എത്തിച്ചതെന്നാണ് റാഷിബ് എക്സൈസിന് നല്കിയ മൊഴി.
ആദ്യമായാണ് ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് പറയുന്നത്. ആഗ്രയിലെത്തി താജ്മഹലിന് സമീപത്തു വച്ചാണ് ലഹരി വസ്തു ഒരാള്‍ കൈമാറിയതെന്നും റാഷിബ് പറഞ്ഞു.
റാഷിബിനെ കുറിച്ച് എക്സൈസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. ആഗ്രയിലെ ഏജന്റിനെ കുറിച്ച് റാഷിബിന് വിവരം നല്കിയതാരാണെന്നത് പരിശോധിക്കുന്നുണ്ട്.
എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന നടത്തിയത്. ഇന്‍സ്പക്ടര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പക്ടര്‍ ഗണേഷ്, ജി. കൃഷ്ണകുമാര്‍, കെ.വി. വിനോദ്, ടി.ആര്. മുകേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന് , രാജേഷ്, മുഹമ്മദ് അലി., ഡ്രൈവര്‍ കെ. രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.