വാണിമേല്‍: ഉടുമ്പിറങ്ങി മലയിലെ കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയത് മുസ്ലിം ലീഗ് മേല്‍ കമ്മിറ്റിയുടെയും പഞ്ചായത്ത് കമ്മറ്റിയുടെയും തീരുമാനപ്രകാരമാണെന്ന പഞ്ചായത്ത്് സ്ഥിരം സമിതി ചെയര്‍മാനും ലീഗ് നേതാവുമായ അഷ്റഫ് കൊറ്റാലയുടെ വാട്സ്് ആപ്പ്് വഴിയുളള പ്രസ്താവന വിവാദത്തില്‍. ഉടമ്പിറങ്ങി മലയില്‍ 12 സെന്റ്് സ്ഥലത്താണ്് ഖനനത്തിന് അനുമതി നല്കിട്ടുള്ളത്്. എന്നാല്‍ ഇരുപത് സെന്റ് സ്ഥലത്ത് ഖനനം നടത്തുന്നുവെന്ന്് പത്രങ്ങള്‍ വാര്‍ത്ത നല്കുകയുണ്ടായി. ഇത് പാര്‍ട്ടി പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സന്ദേശത്തില്‍ പറയുന്നു.
“ഗ്രീന്‍ ആര്‍മി ഗ്രൂപ്പ്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ലീഗിന്റെ മേല്‍ ഘടകത്തിന്റെ തീരുമാനപ്രകാരമാണ് ഖനനത്തിന്് അനുമതി നല്‍കിയതെന്ന പ്രസ്താവന ഇറക്കിയത്. ലീഗ് നേതൃത്വത്തിനിതിരെ ഒരു വിഭാഗം ഖനനവിഷയത്തില്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അണികള്‍ക്ക് വിശദീകരണവുമായി നേതാവ് തന്നെ രംഗത്തഏവരാന് കാരണമത്രേ. പക്ഷേ, സന്ദേശം അണികള്‍തന്നെ ചോര്‍ത്തിനല്‍കിയത് പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.
ഭരണസമിതിയിലെ പ്രമുഖന് തന്നെ ഇക്കാര്യം തുറന്നുപറഞ്ഞതോടെ ഖനനത്തിന് പുറകിലെ അഴിമതി പുറത്തുവന്നിരിക്കയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ലീഗിന്റെ മേല്‍ കമ്മിറ്റിയില്‍ ആര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കണമെന്നും, ഒരു നാടിനെ മുഴുവന്‍ വഞ്ചിക്കാനുള്ള തീരുമാനം എടുത്തത് മേല്‍കമ്മിറ്റിയിലെ ഏത് ഉന്നതനുവേണ്ടിയാണെന്നും ലീഗ് വ്യക്തമാക്കണമെന്നു സിപിഎം ആവശ്യപ്പെടുന്നു.
പരിശോധന നടത്തിയ സബ് കലക്്ടറുടെ റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ക്ക്് ഖനനം തടയാനുളള അധികാരമുണ്ടെന്നും തടയുകയാണെങ്കില്‍ ദുരന്തം ഒഴിവാക്കികിട്ടുമെന്നും നമുക്കൊക്കെ അതില്‍ ആശ്വസിക്കാമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്്. ദുരന്തമുണ്ടാവുമെന്ന് നേരത്തെ അറിഞ്ഞിട്ടും സ്ഥിരം സമിതി ചെയര്മാനടക്കമുള്ളവര് ഖനനാനുമതി നല്‍കിയത് ഇരട്ടത്താപ്പാണെന്ന് കാണിച്ച്് നവമാധ്യമങ്ങളില്‍ അണികള്‍ രംഗത്തെത്തുകയും പാര്‍ട്ടിയുടെ മേല്‍ഘടകത്തെ അഴിമതിക്കറ പുരണ്ട ഉടുമ്പിറങ്ങി ഖനന വിഷയത്തില്‍ വലിച്ചിഴച്ചതും ചൂടുള്ള ചര്‍ച്ചയായിട്ടുണ്ട്്. ഖനന വിഷയത്തില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട് നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.