പണ്ടേ പ്രശ്നക്കാരൻ..!  സ്വകാര്യ ബസിടിച്ചു  വിദ്യാർഥി മരിച്ച സംഭവം; ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​ണമെന്ന് റിപ്പോർട്ട്; മദ്യപിച്ച് ബസ് ഓടിച്ചതിന് പോലീസ് കേസുള്ളയാണ് ബിജി

കോ​ട്ട​യം: കോ​ടി​മ​ത​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു റി​പ്പോ​ർ​ട്ട് ന​ല്കി. ഡ്രൈ​വ​ർ ചി​ങ്ങ​വ​നം സ്വ​ദേ​ശി ബി​ജി കു​ര്യ​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു ചി​ങ്ങ​വ​നം എ​സ്ഐ അ​നൂ​പ് സി. ​നാ​യ​ർ അ​ധി​കൃ​ത​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ബ​സ് ഡ്രൈ​വ​റെ മു​ന്പു ര​ണ്ടു ത​വ​ണ മ​ദ്യ​പി​ച്ചു ബ​സോ​ടി​ച്ച​തി​നു ഇ​യാ​ളു​ടെ പേ​രി​ൽ ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചു ബ​സോ​ടി​ക്കു​ന്ന കേ​സി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് നി​ശ്ചി​ത കാ​ല​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ ബി​ജി കോ​ട​തി​യി​ൽ പി​ഴ അ​ട​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ചെ​യ്ത​ത്. നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചു ട്രാ​ഫി​ക് പോ​ലീ​സും ഈ​സ്റ്റ് പോ​ലീ​സു​മാ​ണു ഇ​യാ​ളെ മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തി​നു പി​ടി​കൂ​ടി​യ​ത്.

Related posts