ഉന്നൈ പാര്‍ത്തനാള്‍’ നടിയുടെ ജീവിത കഥ

unnai1011സിനിമാ പ്രൊഡക്്ഷന്‍ മാനേജരും നായിക നടിയും തമ്മില്‍  പ്രണയിച്ചാല്‍ പല പൊട്ടിത്തെറികളും സംഭവിക്കും! ചിലപ്പോള്‍ സിനിമാ ചിത്രീകരണം പോലും നിലയ്ക്കും.  സിനിമാരംഗത്തെ സര്‍വസാധാരണമായ ഇത്തരം സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു സിനിമ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. ‘ഉന്നൈ പാര്‍ത്തനാള്‍’ എന്ന ഈ തമിഴ് ചിത്രം സി. സി. അജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.

സംവിധായകന്റെ ഭാര്യ സന്ധ്യാ അജിത്താണ് നിര്‍മാതാവ്.  ഉദയും മീനാക്ഷിയുമായി മലയാളികളായ അനൂപ് ഏബ്രഹാമും, സാന്ദ്രയും വേഷമിടുന്നു. നിഴലുകള്‍ രവി, കൃഷ്ണ, ക്രയിന്‍ മനോഹര്‍, മഹാനദി ശങ്കര്‍, സന്ധ്യാ അജിത്ത്, വനിത, കനകലത, രൂപ എന്നിവരും അഭിനയിക്കുന്നു.

കിങ്ങിണി മൂവീസിന്റെ ബാനറില്‍ സന്ധ്യാ അജിത്ത് നിര്‍മിക്കുന്ന ഈ ചിത്രം അജിത്ത് സംവിധാനം ചെയ്യുന്നു.  കാമറ – ടി.എസ്. ബാബു, എഡിറ്റര്‍ – ലക്ഷ്മണന്‍, സംഗീതം – സാജന്‍ മാധവന്‍, പി.ആര്‍.ഒ. – അയ്മനം സാജന്‍, വിതരണം – അവതാര്‍ മൂവീസ്, ഗ്രീന്‍ ടാക്കീസ്.

Related posts