മുക്കം: ഓമശേരി പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി കെ.കെ. ഭാസ്കരനു വിജയം. 76 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ സുരേഷ് പെരുവില്ലിയെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തിയത്. ആകെ 1121 വോട്ടുകള്‍ പോള്‍ ചെയ്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു 573 വോട്ടും യുഡിഎഫിനു 497 വോട്ടും ലഭിച്ചു.
ബിജെപി സ്ഥാനാര്‍ഥിയായ ഷിജേഷ് 51 വോട്ടുകള്‍ സ്വന്തമാക്കി. നിലവിലുണ്ടായിരുന്ന വാര്‍ഡംഗം ബിജു അരീക്കലിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ പദവി രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ് വേണ്ടിവന്നത്. 19 വോട്ടിനാണ് ബിജു അരീക്കല്‍ കഴിഞ്ഞതവണ ജയിച്ചത്. പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഒമ്പതു യുഡിഎഫിന് 10 ഉം അംഗങ്ങളാണ് ഉള്ളത്.