ഉപദേശകസമിതി തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്

klm-courtശാസ്താംകോട്ട: ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രത്തില്‍ പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിന് തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കാലാവധി കഴിഞ്ഞ നിലവിലെകമ്മിറ്റിക്ക് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരുവര്‍ഷംകൂടി നീട്ടിനല്‍കാന്‍ ഹരിപ്പാട് ദേവസ്വം ഡെപ്പ്യൂട്ടികമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത് റദ്ദാക്കുന്നതിനുവേണ്ടി ഭക്തജനസമിതി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഉപദേശകസമിതിയുടെ കാലാവധി നീട്ടിനല്‍കിയാല്‍ അഴിമതിക്ക് കളമൊരുങ്ങുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുിന്നു.

ആറ് മാസത്തിനുള്ളില്‍ നിയമാനുസൃതമായ രീതിയില്‍ കാലാവധി തീരുന്നമുറയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും രണ്ട് വര്‍ഷമെന്നകാലാവധിയില്‍ തന്നെ വരുംവര്‍ഷങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്ക്, എ.ഹരിപ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധിപുറപ്പെടുവിച്ചത്. ഭക്തജനസമിതിക്കുവേണ്ടി അഡ്വ.സുബാഷ് ചന്ദ്രബോസ് കോടതിയില്‍ ഹാജരായി.

Related posts