പാലക്കാട്: റസ്റ്ററന്റ് ലൈസന്‍സ് ഉപയോഗപ്പെടുത്തി ബിയര്‍ വില്പനയ്ക്ക് അനധികൃത കൗണ്ടര്‍ തുറന്നതിനു ഹോട്ടലിനെതിരെ കേസെടുക്കാനും ബിയര്‍ പാര്‍ലര്‍ പൂട്ടാനും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. പാലക്കാട് ചന്ദ്രനഗറിലെ ശ്രീചക്ര ഇന്റര്‍നാഷണല്‍ ഹോട്ടലിനെതിരെയാണ് കമ്മീഷണറുടെ നടപടി. ഇന്നലെ പാലക്കാട് നടത്തിയ മിന്നല്‍പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
താഴത്തെ ബിയര്‍ പാര്‍ലറിലാണ് നിയമപ്രകാരം വില്പന നടത്താവൂ എന്നിരിക്കേ റസ്റ്ററന്റില്‍ മുകള്‍നിലയിലും ബിയര്‍ വില്പനയ്ക്കായി കൗണ്ടര്‍ പ്രവര്‍ത്തിച്ചതു ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി. അതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സിക്കെതിരെ കേസെടുക്കാനും ബിയര്‍ പാര്‍ലര്‍ അടച്ചുപൂട്ടാനും കമ്മീഷണര്‍ നിര്‍ദേശം നല്കി.