സുല്‍ത്താന്‍ ബത്തേരി: യുവാവിന്റെ മരണത്തിന് ഉത്തരവാദികളെ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ സംരക്ഷിക്കുന്നു എന്നാരോപിച്ച് പോസ്റ്ററുകള്‍. മൂന്നാനകുഴി ടൗണിലെ വിവിധ ഭാഗങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ബിജുമോന്റെ കൊലയാളികളെ സംരക്ഷിക്കുന്ന ഐ.സി. ബാലകൃഷ്ണന്‍ എംല്‍എയെ ഒറ്റപ്പെടുത്തുക എന്ന പൗരസമിതിയുടെ പേരിലുള്ള എഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. യുഡിഎഫ് തെരഞ്ഞെടുപ്പ് ഫഌ്‌സ് ബോര്‍ഡിലെ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ മുഖംമറച്ച രീതിയിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാനന്തവാടി ലോഡ്ജില്‍ ആത്മഹത്യ ചെയ്ത മൂന്നാനക്കുഴി സ്വദേശി ബിജുമോന്റെ മരണത്തില്‍ അയല്‍വാസികള്‍ക്കും ചില ബന്ധുക്കളും ഉത്തരവാദികളാണന്ന് ആത്മഹത്യാകുറിപ്പില്‍ കാണിച്ചിരുന്നു. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ ബിജുമോന്റെ മൃതദേഹവുമായി ആരോപണ വിേധയരുടെ വീട്ടില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി കേസെടുത്തത്. അയല്‍വാസിയുമായി കൃഷിയിടത്തിലേക്ക് വെള്ളം പമ്പു ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ എട്ടിന് കേണിച്ചിറ പോലീസ് സ്‌റ്റേഷനില്‍ പരാതികൊടുത്ത് തിരിച്ചെത്തിയ ബിജുമോനെയും സഹോദരനെയും രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു.
ഈ കേസില്‍ പണവും സ്വാധീനവും ഉള്ളവര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനാവില്ലെയെന്ന് ബിജുമോന്‍ പറഞ്ഞുവത്രെ. മുന്നാനക്കുഴി ടൗണില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ അധികവും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളിലണ് പതിപ്പിച്ചിരിക്കുന്നത്.