എംസി റോഡ് വികസനം: അതിരമ്പുഴ കവലയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു

KTM-BLOCKകോട്ടയം: അതിരമ്പുഴ കവലയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. എംസി റോഡു വികസനത്തിന്റെ ഭാഗമായി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗാന്ധിനഗറില്‍ നിന്നു വഴിതിരിച്ചുവിട്ടതോടെയാണു അതിരമ്പുഴയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത്.    പതിവിനു വീപരീതമായി രാവിലെ ഒമ്പതോടെ അതിരമ്പുഴ കവലയിലും ഏറ്റുമാനൂര്‍, യൂണിവേഴ്‌സിറ്റി റോഡുകളിലും കനത്ത ഗതാഗതക്കുരുക്കാണു അനുഭവപ്പെടുന്നത്.

ഒട്ടുമിക്ക ദിവസങ്ങളിലും യൂണിവേഴ്‌സിറ്റി ജംഗ്ഷന്‍ മുതലും ഏറ്റുമാനൂര്‍ റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണു കാണാന്‍ കഴിയുന്നത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ അതിരമ്പുഴ വഴിയാണു പോകുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചു അതിരമ്പുഴ കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Related posts