വൈക്കം മദ്രസയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം;  അധ്യാപകനെതിരേ രണ്ടു പരാതികൾ കൂടി

ത​ല​യോ​ല​പ്പ​റ​ന്പ്: മ​ദ്ര​സ​യി​ൽ പ​ഠി​ക്കാ​നെ​ത്തി​യ എ​ട്ടു​വ​യ​സു​കാ​രി​യെ ശാ​രീ​രിക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​ കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡിലായ അ​ധ്യാ​പ​ക​ൻ ആ​ലു​വ കൊ​ടു​ങ്ങ​ല്ലു​ർ മു​പ്പ​ത്ത​ടം ആ​ട്ട​ച്ചി​റ​യി​ൽ വി.​എം.​യൂ സ​ഫി​നെ​തി​രെ പ​രാ​തി​യു​മാ​യി ര​ണ്ടു​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ കൂ​ടി എ​ത്തി.

വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ മേയ് 18 വ​രെ എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡിപ്പി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ കൂ​ടി ഇ​ന്ന​ലെ ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

മ​ദ്ര​സ​യി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ ഇ​യാ​ൾ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗി​ച്ചെ​ന്ന് കാ​ട്ടിയുടെ ര​ക്ഷി​താ​ക്ക​ൾ പ​ള്ളി​ക്ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി യൂ​സ​ഫി​നെ​ ജോ​ലി​യി​ൽ നി​ന്നും​ മാറ്റി.

ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക​ട​ന്നു ക​ള​ഞ്ഞ ഇ​യാ​ളെ ത​ല​യോ​ല​പ്പ​റ​ന്പ് എ​സ് എ​ച്ച് ഒ ​ക്ലീ​റ്റ​സ്.​കെ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‌ഡ് ചെ​യ്തി​രു​ന്നു.​ ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Related posts