കൊല്ലം: എഐവൈഎഫ് ജില്ലാ സമ്മേളനം ഇന്ന് കൊല്ലത്ത് തുടങ്ങും. 30 വരെ നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചു ഇന്ന് പതാക-ബാനര്‍-കൊടിമര ജാഥകളുടെ സംഗമം ചിന്നക്കടയില്‍ നടക്കും. വൈകുന്നേരം ആറിന് ചേരുന്ന സാംസ്കാരിക സദസ് മുല്ലക്കര രത്നാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. കവി കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ബി എ രാജാകൃഷ്ണന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്, എ ബിജു, ജെ. നൗഫല്‍ എന്നിവര്‍ പ്രസംഗിക്കും.
നാളെ വൈകുന്നേരം നാലിന് ക്യുഎസി ഗ്രൗണ്ടില്‍ നിന്നും യുവജനറാലി ആരംഭിക്കും. റാലി ക്യുഎസി ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് കോര്പ്പറേഷന് ഓഫീസ്, റയില്വേസ്റ്റേഷന്, ചിന്നക്കട, പാര്‍വതിമില്‍ ജംഗ്ഷന് ചുറ്റി ആശ്രാമം റോഡിലെ പൈ ഗോഡൗണ്‍ മൈതാനത്ത് സമാപിക്കും.ഫാസിസ്റ്റ് വിരുദ്ധസംഗമം സിപിഐ ദേശീയ എക്സി. അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. അനില്‍ എസ് കല്ലേലിഭാഗം അധ്യക്ഷനാകും. സിപിഐ സംസ്ഥാന എക്സി. അംഗങ്ങളായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ജില്ലാ സെക്രട്ടറി അഡ്വ.എന്‍.അനിരുദ്ധന്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര് സജിലാല്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ജെ ജയശങ്കര്‍ എന്നിവര്‍ പ്രസംഗിക്കും.
29ന് രാവിലെ 10ന് ചിന്നക്കട സിഎസ്ഐ കണ്വന്ഷന് ഹാളില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ രാജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെആര്‍ ചന്ദ്രമോഹന്, ആര് രാമചന്ദ്രന് എംഎല്‍എ, അഡ്വ. ആര് രാജേന്ദ്രന്, വിജയമ്മലാലി, യു കണ്ണന് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കും. വൈകുന്നേരം നാലിന് പരിസ്ഥിതി സംരക്ഷണവും വികസനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ. രാജു, ജീവന് ടി വി എക്സിക്യൂട്ടിവ് എഡിറ്റര്‍ പി. ജെ. ആന്റണി, ടി. കെ. വിനോദന്‍ എന്നിവര്‍ പങ്കെടുക്കും. അനില്‍ എസ് കല്ലേലിഭാഗം മോഡറേറ്ററാകും. 30ന് പ്രതിനിധി സമ്മേളനം തുടരും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ്, പ്രഫ. വെളിയം രാജന്, ജിഎസ് ജയലാല്‍ എംഎല്‍എ, പിഎസ്എം ഹുസൈന്, പി ഉണ്ണികൃഷ്ണന്, ജി കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിക്കും.