പയ്യന്നൂര്‍: അന്താരാഷ്ട്ര സമുദ്രദിനത്തിന്റെ ഭാഗമായി എട്ടിക്കുളം കടലോരത്തു വിദ്യാര്‍ഥികള്‍ തീരസംരക്ഷണ വ്യൂഹം തീര്‍ത്തു. എട്ടിക്കുളം അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണു തീരസംരക്ഷണ വ്യൂഹം തീര്‍ത്തത്. സ്്കൂള്‍ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മത്സ്യത്തൊഴിലാളിയായ എന്‍.എം. ഹസന്‍ കടലിലെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളോടു വിശദീകരിച്ചു.
കടലോര സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചു കെ.സി. സതീശന്‍ സംസാരിച്ചു. അധ്യാപകരായ സുനിത മാടായി, സുരേഷ് അന്നൂര്‍, ഇ. സുരേശന്‍, എന്‍.വി. സുനില്‍കുമാര്‍, അലോഷ്യ മറിയ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി. കടലോര സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവാന്മാരാക്കാനും കടലിന്റെ പ്രത്യേകതകള്‍ അടുത്തറിയാനുമാണു തീരസംരക്ഷണ വ്യൂഹം തീര്‍ത്തത്്.