പടവുകൾ ഉണ്ടായിരുന്നെങ്കിൽ..! ദാഹജലം തേടിയെത്തിയ മ്ലാവ് 15 അടി താഴ്ചയുള്ള ക​നാ​ലി​ൽ വീ​ണു; ഒന്നര മണിക്കൂർ നീണ്ട പരിശ്ര മത്തി നൊടുവിൽ മ്ലാവിനെ രക്ഷപ്പെടുത്തി

mlavu-lമ​ല​യാ​റ്റൂ​ർ: കാ​ട​പ്പാ​റ വ​ള​ളി​യാം​കു​ളം ഭാ​ഗ​ത്ത് ഇ​ട​മ​ല​യാ​ർ ക​നാ​ലി​ൽ വീ​ണ മ്ലാ​വി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ​മീ​പ​മു​ള്ള കോ​ള​നി നി​വാ​സി​ക​ൾ ക​നാ​ലി​ലെ വെ​ള്ള​ത്തി​ൽ വീ​ണ  മ്ലാ​വി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട  ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ക​നാ​ലി​ൽ നി​ന്നു മ്ലാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പ​തി​ന​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യു​ള​ള ഇ​ട​മ​ല​യാ​ർ ക​നാ​ലി​ൽ നി​ന്നു മൂ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള മ്ലാ​വി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.  ര​ക്ഷ​പ്പെ​ടു​ത്തി​യ മ്ലാ​വി​നെ വ​ന​ത്തി​ലേ​ക്ക് അ​യ​ച്ചു. ക​യ​റ് ഉ​പ​യോ​ഗി​ച്ചു വ​ലി​ച്ച് ക​യ​റ്റി​യ​തി​നാ​ൽ ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കോ​ണ്‍​ക്രീ​റ്റി​ൽ ഉ​ര​ഞ്ഞു മ്ലാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യാ​ണ് മ്ലാ​വി​നെ ഉ​ൾ വ​ന​ത്തി​ലേ​ക്കു അ​യ​ച്ച​ത്. മ​ല​യാ​റ്റൂ​ർ മേ​ഖ​ല​യി​ൽ ഇ​ട​മ​ല​യാ​ർ ക​നാ​ലി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ൾ വീ​ഴു​ന്ന​ത് പ​തി​വാ​ണ്. വേ​ണ്ടത്ര ​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. മൃ​ഗ​ങ്ങ​ൾ ക​നാ​ലി​ൽ വീ​ണാ​ൽ ര​ക്ഷ​പ്പെ​ടു​ത്തു​ക ദു​ഷ്ക​ര​മാ​ണ്. ക​നാ​ലി​ലെ വ​ശ​ങ്ങ​ളി​ൽ പ​ട​വു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​നാ​ലി​ൽ ഇ​റ​ങ്ങു​വാ​നോ പി​ടി​ച്ചു ക​യ​റ്റു​വാ​നോ സാ​ധി​ക്കാ​റി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ‘

പ​ല​പ്പോ​ഴും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​യ​റും വ​ല​യും ഇ​റ​ക്കി​യാ​ണ് മൃ​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു​ചി​റ​യ്ക്കു സ​മീ​പം മ്ലാ​വ് ക​നാ​ലി​ൽ വീ​ണി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളും വെ​ള്ളം കു​ടി​ക്കാ​ൻ വ​ന​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​രു​ന്പോ​ഴാ​ണ് സാ​ധാ​ര​ണ​യാ​യി ക​നാ​ലി​ൽ വീ​ഴു​ന്ന​ത്. മൃ​ഗ​ങ്ങ​ൾ സ്ഥി​ര​മാ​യി ക​നാ​ലി​ൽ വീ​ഴു​ന്ന​തോ​ടെ ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പ​ട​വു​ക​ൾ നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts