എന്തും ചെയ്യും; പൂജ കഴിഞ്ഞു

c-anthumകുടുംബം തകര്‍ത്തവരെ സ്വന്തം മക്ക ളിലൂടെ നശിപ്പിക്കുന്ന പ്രതികാരദാഹിയായ ഒരു പെണ്ണിന്റെ കഥ പറയുന്ന ചിത്രം എന്തും ചെയ്യും പൂജ തിരുവനന്തപുരം ടൗണ്‍ ടവര്‍ ഹോട്ടലില്‍ നടന്നു. സംവിധായകന്‍ ടി. എസ്. സുരേഷ് ബാബു ഭദ്രദീപം തെളിച്ചു.  പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.  തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തമിഴ് പേര് ഏതുവേ ശെയ്‌വേ’.

എ.വി.ആര്‍. മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ശില്‍പ്പകല പ്രൊഡക്ഷന്‍ സിന്റെ എന്തും ചെയ്യും എ.വി. രാംപ്രകാശ്, ഡോ. മിനി എ. ആര്‍., മധു വെള്ളൈ ക്കടവ്, സാബു ഘോഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.  എം. പി. നായരും, സന്തോഷ് ബാലയും ചേര്‍ന്നാണ് സംവിധാനം നിര്‍വഹിക്കുന്നത്.  രചന – പ്രശാന്ത് ആഴിമല, കാമറ – ഗാന്ധി വി, സംഗീതം – അത്തീഫ്, കല – മഹേഷ് ആറ്റുകാല്‍, മേക്കപ്പ് – വിനോദ് ചൂഴ, കോസ്റ്റ്യൂമര്‍ – രാജന്‍, പി.ആര്‍.ഒ.- അയ്മനം സാജന്‍.

തിരു എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ശെല്‍വന്‍ ബ്രൈറ്റ് ആണ് നായകന്‍.  ഹിന്ദി നടി അപൂര്‍വ്വ നായികയായി എത്തുന്നു.  കോവൈ സരള, വലിയശാല രമേശ്, ജെ.പി. കൊട്ടാരക്കര, ബേബി ദേവമാനസ, ബേബി ശ്രേയ, ബേബി ഗോപിക രാജു എന്നിവര്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ അവസാനം തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.
-അയ്മനംസാജന്‍

Related posts