നിരന്തരം പീഡിപ്പിക്കപ്പെട്ടതിലുള്ള മനോവിഷമം;  പ​തി​നാ​റു​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യയിൽ കാ​മു​ക​നും​അ​യ​ല്‍​വാ​സി​യും​അ​റ​സ്റ്റി​ല്‍

അ​ഞ്ച​ൽ : പ​തി​നാ​റു​കാ​രി​യാ​യ പ്ല​സ് വൺ വി​ദ്യ​ര്‍​ത്ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം പീ​ഡ​നമെന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യും കാ​മു​ക​നു​മ​ട​ക്കം ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ൽ സ്വാ​ദേ​ശി​ക​ളാ​യ ര​തീ​ഷ്, കാ​മു​ക​ൻ ശ​ര​ത് എ​ന്നി​വ​രെ​യാ​ണ് അ​ഞ്ച​ൽ പോ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ 23-ന് വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി പ​ല​ത​വ​ണ ലൈ​ംഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​തീ​ഷ്‌ ഒ​രു വ​ര്‍​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പീ​ഡ​ന വി​വ​രം അ​റി​ഞ്ഞി​ട്ടും പു​റ​ത്ത് പ​റ​യാ​തി​രി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യെ പ്രണയിക്കാൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കാ​മു​ക​ന്‍ ശ​ര​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ പോ​ക്സോ നി​യ​മ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ വ്യ​ക്ത​മാ​കു​വെ​ന്ന് അ​ഞ്ച​ല്‍ സിഐ സി ​എ​ല്‍ സു​ധീ​ർ പ​റ​ഞ്ഞു. പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.

Related posts