എന്തൊരു ക്രൂരത! പശുവിന്റെ മാംസം വില്‍പ്പന നടത്തുന്നുവെന്നാരോപിച്ചു യുവാക്കളെ അര്‍ധ നഗ്നരാക്കി മര്‍ദ്ദിച്ചു; മര്‍ദനത്തിനു നേതൃത്വം നല്‍കിയത് ശിവസേന നേതാവ്; പ്രതിഷേധം ശക്തമാകുന്നു

Deepika3അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിന്റെ മാംസം വില്‍പ്പന നടത്തുന്നുവെന്നാരോപിച്ചു യുവാക്കളെ അര്‍ധ നഗ്നരാക്കിയ ശേഷം കാറിനു പിന്നില്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്ചയാണ് നാലു ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്തിനു ശേഷം സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചു. വീഡിയോ വൈറലായതോടെ അക്രമികളില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി മൂന്നു പേര്‍ക്കായുള്ള അന്വേഷണം തുടരുന്നെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഗിര്‍ സോംനാഥിലായിരുന്നു സംഭവം.

ശിവസേന നേതാവ് ഗോസ്വാമി പ്രമോദ് രമേഷാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയത്. യുവാക്കള്‍ ചത്ത പശുവിനെ മറവുചെയ്യാന്‍ കൊണ്ടുപോകുമ്പാഴായിരുന്നു ആള്‍ക്കൂട്ടം തടഞ്ഞത്. ചത്ത പശുവാണിതെന്നും ഇതു തങ്ങളുടെ തൊഴിലാണെന്നും യുവാക്കള്‍ പറഞ്ഞിട്ടും ആള്‍ക്കൂട്ടം ചെവിക്കൊണ്ടില്ല. ബെല്‍റ്റും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം.

Related posts