എന്തൊരു ക്രൂരത! വിദ്യാര്‍ത്ഥിനിയെ പിതാവും കാമുകനും പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചതായി പരാതി; പിതാവ് പീഡനം തുടങ്ങിയിട്ട് നാല് വര്‍ഷം

RAPEകാട്ടാക്കട :  വിദ്യാര്‍ത്ഥിനിയെ പിതാവും കാമുകനും പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അടക്കം മൂന്ന് പേരെ പിടികൂടി. നെയ്യാര്‍ഡാം സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ  പിതാവ്,  പെണ്‍കുട്ടിയുടെ കാമുകനായ രഞ്ജിത്ത്, പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് മനോജ് എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് പിടികൂടിയത്.

പെണ്‍കുട്ടിയെ കഴിഞ്ഞ നാല് വര്‍ഷമായി പിതാവ് പീഡിപ്പിച്ചു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി രഞ്ജിത്തുമായി പ്രണയത്തിലായി. രഞ്ജിത്തും കൂട്ടുകാരന്‍ മനോജും ചേര്‍ന്ന് വര്‍ഷങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. മദ്യപാനിയായ പിതാവ്   വീട്ടില്‍ സുഹൃത്തുക്കളെ വരുത്തി പാര്‍ട്ടി കൂടാറുണ്ടായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ വരുന്ന രണ്ടുപേരും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി.

കഴിഞ്ഞ ദിവസം കാമുകന്‍ ഒരു വീട്ടില്‍ കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന്  പീഡിപ്പിച്ചു. പീഡന വിവരം അറിഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്നാണ് പിതാവ് അടക്കം മൂന്ന് പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു

Related posts