മാഡ്രിഡ്: തന്നെപ്പോലെ നന്നായി കളിക്കുന്നവരായിരുന്നു സഹതാരങ്ങളെങ്കില്‍ റയല്‍ മാഡ്രിഡ് ലാലിഗയില്‍ തലപ്പത്തെത്തത്തുമായിരുന്നെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്ല്‍, മാഴ്‌സെലോ എന്നിവരില്ലാതെയായിരുന്നു റയല്‍ കഴിഞ്ഞദിവസം അത്‌ലറ്റിക്കോയോടു തോറ്റത്.കരീം ബെന്‍സമയെ ആദ്യ പകുതിക്കുശേഷം പിന്‍വലിക്കേണ്ടിയും വന്നു. സൂപ്പര്‍ താരങ്ങള്‍ക്കു പകരമെത്തിയവര്‍ കാര്യമായ മികവ് പുറത്തെടുക്കാത്തതാണ് റോണൊയെ അസ്വസ്ഥനാക്കിയത്.
ആരെയും അപമാനിക്കാന്‍ വേണ്ടി പറയുന്നതല്ല. മികച്ച കളിക്കാരില്ലെങ്കില്‍ കളി ജയിക്കുക എളുപ്പമല്ല. അതിന്റെ അര്‍ഥം ലൂക്കസ് വാസ്ക്വസ് കൊവസിക് എന്നിവര്‍ മികച്ചവരല്ല എന്നല്ല. ബെയ്‌ലിന്റെയും മാഴ്‌സെലോയുടെ പകരക്കാരകില്ല എന്നാണ്- റൊണാള്‍ഡോ വ്യക്തമാക്കുന്നു. അതേസമയം മിന്നും പ്രകടനം നടത്തിയ അത്‌ലറ്റിക്കോയെ റയല്‍ പരിശീലകന്‍ സിനദീന്‍ സിദാന്‍ അഭിനന്ദിച്ചു. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌വിക്കെതിരായ മത്സരത്തിനും ശേഷമായിരുന്നു അത്‌ലറ്റിക്കോ കളിക്കാനിറങ്ങിയത്. റയലാകട്ടെ ഒരാഴ്ച്ചയായി വിശ്രമത്തിലായിരുന്നു. തന്റെ കളിക്കാരുടെ മനോഭാവത്തെ വിമര്‍ശിക്കാനാണ് സിദാന്‍ എതിരാളികളെ പുകഴ്ത്തിയതെന്നു വ്യക്തം.