സെക്സിയായി അഭിനയിക്കാന്‍ സംവിധായകന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടി ആനന്ദി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നു റിപ്പോര്‍ട്ടുകള്‍. ഇറക്കം കുറഞ്ഞ കുഞ്ഞുടുപ്പിട്ട് അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ നടി ആനന്ദി വ്യക്തമാക്കിയതാണ്. ഒടുവില്‍ സംവിധായകന് തന്റെ താത്പര്യത്തെ മാനിച്ച് തിരിച്ചുവിളിച്ച ശേഷമാണ് അഭിനയിച്ചത് എന്ന് ആനന്ദി പറയുന്നു. സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്ശനമാണെന്നും ആനന്ദി കൂട്ടിച്ചേര്‍ത്തു. എനക്ക് ഇന്നൊരു പേര് ഇറുക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. ജിവി പ്രകാശാണ് ചിത്രത്തില്‍ ആനന്ദിയുടെ നായകനായി അഭിനയിക്കുന്നത്.
അര്‍ധ നഗ്നയാണെങ്കിലും സഹിക്കാം. അതിലും വസ്ത്രങ്ങളുടെ അളവ് കുറച്ചാലോ. അതൊരു നീലച്ചിത്രത്തിന്റെ സ്വഭാവമാകില്ലേ എന്നാണ് ആനന്ദി ചോദിക്കുന്നത്. ചിത്രീകരണം ഏതാണ്ട് പകുതിയായപ്പോഴാണ് സെക്സിയായി അഭിനയിക്കണം എന്ന് സംവിധായകന് ആവശ്യപ്പെട്ടത്. തുടക്കത്തിലെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്. എന്റെ ശരീരഘടന അതിന് യോജിച്ചതല്ല. അതുകൊണ്ട് ടു പീസ് വസ്ത്രം ധരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു. മിനി സ്കേര്‍ട്ട് എനിക്ക് ഇണങ്ങില്ല എന്നൊക്കെ ആദ്യമേ സംവിധായകനോട് പറഞ്ഞതാണ്. ലക്ഷങ്ങള്‍ എണ്ണി വാങ്ങുന്നതല്ലേ, അല്പം സെക്സിയായി അഭിനയിച്ചതു കൊണ്ട് ദോഷം വരുന്നില്ലല്ലോ’ എന്നായിരുന്നു സംവിധായകന്റെ ചോദ്യം- ആനന്ദി പറയുന്നു.