എന്നെ വെറുതെ വിട്ടുകൂടെ….

kareena200716ഗര്‍ഭിണിയാകുന്നത് ഒരു തെറ്റാണോ. ചിലരുടെ പരക്കം പാച്ചില്‍ കണ്ടാല്‍ അങ്ങനെയാണ് തോന്നുക. വിവരം ശരിയാണോ എന്നറിയാനല്ലേ എന്നുള്ളതെല്ലാം ശരി തന്നെ. പക്ഷേ അത് വ്യക്തിപരമായി ഒരാളെ ബുദ്ധിമുട്ടിച്ചാലോ… ഇത്തരത്തില്‍ ഒരു ബുദ്ധിമുട്ട് അനുഭവിച്ച് ഒടുവില്‍ ഇതിനെതിരേ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടി കരീന കപൂര്‍. ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാന്‍ ഔദ്യോഗികമായി ഈ വിവരം അറിയിച്ചെങ്കിലും കരീന പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്നതാണ് സംശയത്തിന് കാരണമാക്കിയത്.

എന്നാല്‍ തന്റെ ഗര്‍ഭത്തെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരുന്നതില്‍ കരീന തന്നെ അതൃപ്തി അറിയിച്ചു.  ഈ വാര്‍ത്തകള്‍ കേട്ട് മടുത്തുവെന്നും തന്റെ ഗര്‍ഭത്തെ ദേശീയ ദുരന്തമാക്കിയാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്നുമാണ് കരീനയുടെ പരാതി.  താന്‍ ഗര്‍ഭിണിയാണ. ഒരു കുഞ്ഞിനു ജന്മം നല്‍കുകയെന്നത് ഭൂമിയില്‍ വളരെ സാധാരണ കാര്യമാണെന്നും കരീന പറഞ്ഞു. സെയ്ഫ് അലിഖാനുമൊത്ത് നിറവയറുമായി കരീന പൊതുവേദിയില്‍ ഈ അടുത്ത് എത്തിയിരുന്നു.

Related posts