തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ താന്‍ പി. ശ്രീരാമകൃഷ്ണന് വോട്ട് രേഖപ്പെടുത്തിയെന്ന് ബിജെപി എംഎല്‍എ. ഒ.രാജഗോപാല്‍. ഇന്നലെ പ്രതിപക്ഷ നേതാവ് തന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞിരുന്നു. താന്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് വ്യക്തിപരമായാണ്. വളരെ കഴിവുള്ള യുവാവാണ് ശ്രീരാമകൃഷ്ണന്‍. അദ്ദേഹത്തിന് പ്രോത്സാഹനമായിട്ടാണ് താന്‍ വോട്ട് ചെയതത്.
ധാര്‍മ്മിക മൂല്യങ്ങള്‍ക്കൊപ്പം എന്നും എന്‍ഡിഎ നിലപാട് സ്വീകരിക്കും. ഓരോ വിഷയങ്ങളിലും അതിന്റെ മെറിറ്റ് അനുസരിച്ചായിരിക്കും തന്റെ നിലപാടെന്നും ഒ.രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താന്‍ വോട്ട് ചെയ്ത കാര്യം പാര്‍ട്ടി തീരുമാനമല്ലെന്നും പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.