ജ​ന​വാ​സ മേ​ഖ​ല​യി​ൽ ട​വ​ർ നി​ർ​മാ​ണം; എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നിർമാണം നിർത്തി; പ്ര​തി​ഷേ​ധമറിയിച്ച് രാഷ്ട്രീയപാർട്ടി കൊ​ടി​കു​ത്തി

ച​വ​റ: ജ​ന​വാ​സ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മൊ​ബൈ​ൽ ട​വ​ർ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചു. പ​ന്മ​ന മു​കു​ന്ദ​പു​രം വാ​ർ​ഡി​ൽ അ​മ്മ വീ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് ട​വ​ർ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​യി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.

യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ട​വ​ർ നി​ർ​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് വ​സ്തു ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഈ ​വി​ഷ​യം അ​റി​ഞ്ഞി​ട്ടി​ല്ല​ന്ന് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ളി​ത പ​റ​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്പി പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് കൊ​ടി കു​ത്തി. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബാ​ബു​ജി പ​ട്ട​ത്താ​നം, ഇ.​റ​ഷീ​ദ്, എം ​എ​സ് ഖാ​ൻ, അ​സ​നാ​ര് കു​ട്ടി, വി​നോ​ദ് മു​കു​ന്ദ​പു​രം, ബി​ജു, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.

Related posts