കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി ഉപാധികളോടെ സഹകരിക്കാന്‍ തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോകുവാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
ഇരുമുന്നണികളും കൈയ്യൊഴിഞ്ഞ സാഹചര്യത്തില്‍ സഹായിക്കുന്ന ആരുമായും സഹകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കും. ബിജെപി നേതൃത്വത്തിന്റെ ക്ഷണമനുസരിച്ചാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ നിന്ന് പലതും പ്രതീക്ഷിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍, വെള്ളാപ്പള്ളിയുടെ നിലപാടിന് വ്യത്യസ്തമായിരുന്നു മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഹകരണത്തിന് തയ്യാറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍ ബിജെപിയുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇന്നത്തെ ചര്‍ച്ചകള്‍ക്കുശേഷം ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും ഇന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമിത്ഷായുമായും ഇന്ന് കൂടിക്കാഴ്ച്ച നടത്തും.