എമര്‍ജന്‍സി എസ്‌കേപ്പിന് പുതിയ സംവിധാനം

emerവലിയ ഫഌറ്റുകളിലോ കെട്ടിടങ്ങളിലോ അപകടം സംഭവിച്ചാല്‍ ആളുകള്‍ക്ക് പുറത്തേക്കോടി രക്ഷപെടാന്‍ സ്റ്റെപ്പുകളേ ഉപയോഗത്തിലുള്ളൂ. ലിഫ്റ്റുകള്‍ തക്കസമയത്ത് പ്രവര്‍ത്തിച്ചെന്നുവരില്ല. ഈ ബുദ്ധിമുട്ട് മനസില്‍കണ്ട് ചൈനയിലെ ഷാങ്ഹായ് സ്വദേശിയായ ഷോ റോങ്ഹുയി തന്റെ വീട്ടില്‍ തയാറാക്കിയിരിക്കുന്നത് പ്രത്യേക സംവിധാനമാണ്.

സ്റ്റെയിന്‍ലെസ് സ്റ്റീലും അലുമിനിയം അലോയിയും ഉപയോഗിച്ച് തെന്നിനീങ്ങാന്‍ കഴിയുന്ന സംവിധാനമാണ് നിര്‍മിച്ചിരിക്കുന്നത്. വീടിനുള്ളിലെ പടികള്‍ക്കു സമീപം ഉറപ്പിച്ചിരിക്കുന്ന ഈ സംവിധാനം ആവശ്യമില്ലാത്തപ്പോള്‍ മടക്കി വയ്ക്കുകയുമാകാം. 26 നിലയുള്ള കെട്ടിടത്തില്‍നിന്ന് ഒന്നര മിനിറ്റുകൊണ്ട് താഴെയെത്താമെന്നും പടികളിറങ്ങിയാല്‍ ഇതിലും കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഇദ്ദേഹം പറയുന്നു. അതായത് ഒരു നില പിന്നിടാന്‍ മൂന്നു സെക്കന്‍ഡ് മാത്രം മതി.

ഓരോ നിലയിലും ഘടിപ്പിച്ചിരിക്കുന്ന ഈ എമര്‍ജന്‍സി സംവിധാനം ഒരു സ്വിച്ച് അമര്‍ത്തിയാല്‍ പ്രവര്‍ത്തനസജ്ജമാകും. ഈ അലുമിനിയം സംവിധാനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം സംവിധാനവും ഷോ ഒരുക്കുന്നുണ്ട്. അലുമിനിയത്തിനു മുകളില്‍ ഒരു മാറ്റ് വിരിച്ച് കൂടുതല്‍ സുരക്ഷ നല്‍കുകയാണ് ഇതുവഴി ചെയ്യുക.

അടിയന്തര സാഹചര്യങ്ങളില്‍ സ്റ്റെപ് ഇറങ്ങി രക്ഷപെടാന്‍ പറ്റാതെ വരുന്നവര്‍ക്ക് ഇത് സഹായകമാകുമെന്നും അദ്ദേഹം പറയുന്നു. ഈ സംവിധാനത്തിന്റെ പേറ്റന്റ് നേടാനായുള്ള ശ്രമത്തിലാണ് ഷോ ഇപ്പോള്‍.

Related posts