ഷൊര്‍ണൂര്‍: എയര്‍ഹോണ്‍ മുഴക്കി മരണപ്പാച്ചില്‍ നടത്തുന്ന ബസുകള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നീക്കം തുടങ്ങി. വേഗപൂട്ട് അഴിച്ചുമാറ്റിയ മുഴുവന്‍ ബസുകള്‍ക്കെതിരേയും കര്‍ശനനടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. വാര്‍ഷിക പരിശോധന സമയത്ത് വേഗപൂട്ട് ഘടിപ്പിച്ച് ക്ലിയറന്‍സ് നേടുകയും തുടര്‍ന്നു അത് അഴിച്ചുമാറ്റി സര്‍വീസ് നടത്തുകയുമാണ് ബസുകള്‍ ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ അപകടങ്ങള്‍ വ്യാപകമായതും മോട്ടോര്‍ വാഹനവകുപ്പ് ഗൗരവമായി കാണുന്നുണ്ട്.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിനു നിരോധനമുള്ള എയര്‍ഹോണുകളാണ് ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇന്‍സ്പെക്്ഷന്‍ സമയത്ത് അഴിച്ചുമാറ്റുന്ന ഇവ പിന്നീടാണ് ഘടിപ്പിക്കുന്നത്. കടുത്ത മലിനീകരണം ഉണ്ടാക്കുന്ന ഹോണുകളാണ് ഇവ. നല്ലശബ്ദത്തില്‍ ഹോണ്‍ മുഴക്കി ചെറുവാഹനങ്ങളെയും ഇരുചക്രവാഹനങ്ങളെയും യാത്രക്കാരെയുമെല്ലാം ഭയപ്പെടുത്തിയാണ് മേല്പറഞ്ഞ ബസുകളുടെ അപകടകരമായ മരണപ്പാച്ചില്‍. പ്രധാന പാതകളിലെല്ലാം ഇതു പതിവാണ്.
വാഹനത്തിരക്കും ജനത്തിരക്കും ഏറെയുള്ള പാതകളില്‍ ഇങ്ങനെ മരണപ്പാച്ചിലും ഹോണും മുഴക്കി ബസുകളുടെ ഓട്ടത്തിനെതിരേ വ്യാപകമായി പരാതിയും ഉയര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍പോലും വേഗപൂട്ട് അഴിച്ചുമാറ്റിയാണ് ഓടുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.വളരെ പഴക്കമുള്ള ബസുകള്‍പോലും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നു അധികൃതര്‍ പറഞ്ഞു.
ബസുകളുടെ പരിശോധനയ്ക്കൊപ്പം ഹെല്‍മറ്റില്ലാതെയും മൂന്നുപേരെ ഇരുത്തിയും മറ്റും ബൈക്കില്‍ പോകുന്നത് ഉള്‍പ്പെടെയുള്ളവയും ഇനി പരിശോധിക്കും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനയ്ക്കുപകരം ഫോട്ടോയെടുത്ത് പിഴവിവരം വാഹനഉടമയെ അറിയിക്കും. പിഴ അടച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. ഇലക്ട്രിക് ഹോണുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നഗരപരിധിയില്‍ പഴയകാലത്തെ ബള്‍ബ് ഹോണ്‍ ഉപയോഗിക്കണമെന്ന നിര്‍ദേശവും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.