കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ മലപ്പുറം എഫ്സിക്കു തകര്‍പ്പന്‍ ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലപ്പുറം എഫ്സി 41ന് ഫോഴ്സ കൊച്ചി എഫ്സിയെ തകര്‍ത്തു.
രണ്ടാം പകുതിയില്‍ 10പേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ ജോണ്‍ കെന്നഡി (45+3, 54 മിനിറ്റുകള്‍) രണ്ടും റോയ് കൃഷ്ണ (39ാം മിനിറ്റ്), അബ്ദുല്‍ ഹക്കു (90+5ാം മിനിറ്റ്) എന്നിവര്‍ ഓരോ ഗോളും നേടി. കൊച്ചിയുടെ ആശ്വാസഗോള്‍ സജീഷിന്റെ (65ാം മിനിറ്റ്) ബൂട്ടില്‍ നിന്നായിരുന്നു. അഞ്ച് കളികളില്‍ ഒമ്പത് പോയന്റുള്ള മലപ്പുറം പട്ടികയില്‍ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്തും.

