ന്യൂഡല്‍ഹി: എരുമേലിയില്‍ വിമാനത്താളം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ജഗപതി രാജുവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്തുവെന്നും പിണറായി പറഞ്ഞു.
സ്ഥലം തീരുമാനിച്ചാല്‍ എന്‍ഒസി നല്‍കാമെന്ന് വ്യോമയാനമന്ത്രി അറിയിച്ചുവെന്നും പിണിറായി പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമായിരിക്കും ഇതു സംബന്ധിച്ച് കൂടുതല്‍ മുന്നോട്ട് പോവുകയെന്നു പറഞ്ഞ മുഖ്യമന്ത്രി ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്നും കൂട്ടിച്ചേര്‍ത്തു