എല്ലാം തങ്ങള്‍ പറയുന്നതുപോലെ…! നവജാത ശിശുവിന് അഞ്ച് ബാങ്കുവിളി കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാവൂ എന്ന് ഉപദേശം നല്‍കിയ തങ്ങള്‍ അറസ്റ്റില്‍; പിതാവ് തങ്ങളുടെ കടുത്ത അനുയായി

THANGALകോഴിക്കോട്: നവജാത ശിശുവിന് അഞ്ച് ബാങ്കുവിളി കഴിഞ്ഞേ മുലപ്പാല്‍ കൊടുക്കാവൂ എന്ന ഉപദേശം നല്‍കിയ സിദ്ധന്‍ ഹൈദ്രോസ് തങ്ങള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പോലീസ് ഹൈദ്രോസ് തങ്ങളുടെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓമശേരി സ്വദേശിയായ അബൂബക്കര്‍ തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ വിസമ്മതിച്ചത് ഹൈദ്രോസ് തങ്ങളുടെ ഉപദേശത്തെ തുടര്‍ന്നാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഹൈദ്രോസ് തങ്ങളുടെ കടുത്ത അനുയായി ആണ് അബൂബക്കര്‍. തന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന തീരുമാനങ്ങള്‍ക്കും അബൂബക്കര്‍ ഹൈദ്രോസ് തങ്ങളുടെ ഉപദേശം തേടാറുണ്ട്. തങ്ങളുടെ ഉപദേശത്തന് വിപരീതമായി അബൂബക്കര്‍ ഒന്നും ചെയ്യാറില്ലെന്നും അബൂബക്കറിനെ അടുത്തറിയുന്നവര്‍ പറയുന്നു.

വീട്ടില്‍ ആത്മീയ ചികിത്സ നടത്തിയിരുന്ന ഹൈദ്രോസ് തങ്ങള്‍ മുലപ്പാല്‍ വിഷയം വന്‍ വിവാദമായതോടെ വീടിന് പുറത്തുള്ള ബോര്‍ഡും മറ്റും എടുത്തു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ വീട്ടില്‍ ചികിത്സയും വലിയ തോതില്‍ നടന്നിരുന്നില്ല. തങ്ങള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനെതിരെ പ്രദേശത്ത് വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുന്നത്. ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ ഐഎസ്എമ്മിന്റെ നേതൃത്വത്തില്‍ ഹൈദ്രോസ് തങ്ങളുടെ വീടിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചും നടത്തി.

Related posts