പാലാ: യുഡിഎഫിനെതിരെ പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വിവിധ രാഷ്ട്രീയനേതാക്കളും കേന്ദ്രമന്ത്രിയും സിനിമാനടന്മാരും ഉള്‍പ്പെടെയുള്ളവര്‍ പാലായെ കണ്ടറിഞ്ഞതായി കെ.എം.മാണി. ഇവിടെ എത്തിയവര്‍ക്ക് ഒരു യാത്രാക്ഷീണവും ഉണ്ടായിക്കാണില്ല. ഉന്നതനിലവാരമുള്ള റോഡിലൂടെ സുഖയാത്രയാണ് അവര്‍ക്ക് പാലായില്‍ കിട്ടിയത്. കുടിവെള്ളത്തിനായി ക്യൂ നില്‍ക്കുന്നവരെയോ വൈദ്യുതി ഇല്ലാത്തവരെയോ റോഡുപുറമ്പോക്കുകളില്‍ കുടില്‍കെട്ടി കഴിയുന്നവരെയോ യാത്രാ തടസമോ പാലാ മേഖലയില്‍ അവര്‍ കണ്ടിട്ടുണ്ടാവില്ല എന്നും മാണി പറഞ്ഞു. യുഡിഎഫ് യുവജന പ്രചാരണ സ്ക്വാഡ് നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മാണി. രാജേഷ് വാളിപ്ലാക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
എല്ലാ പാര്‍ട്ടി നേതാക്കളും പാലായെ കണ്ടറിയട്ടെയെന്ന് കെ.എം. മാണി
