തൃത്താല: മുഴൂവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് റൂമുകള്‍ സജ്ജീകരിച്ച കേരളത്തിലെ ആദ്യനിയോജകമണ്ഡലമായി തൃത്താല മാറിക്കഴിഞ്ഞതായി അഡ്വ. വി.ടി.ബല്‍റാം എംഎല്‍എപറഞ്ഞു.ആധുനിക സാങ്കേതികവിദ്യയുടെ ലഭ്യത ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികളുടെ പഠനപുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നും എംഎല്‍എ പറഞ്ഞു.
ചാലിശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന് അനുവദിച്ച സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മെംബര്‍മാരായ ധന്യ സുരേന്ദ്രന്‍, സി.കെ.ഉണ്ണികൃഷ്ണന്‍, ആനി വിനു, ടി.കെ.സുധീഷ് കുമാര്‍, സ്‌മൈല്‍ കോ-ഓര്‍ഡിനേറ്റര്‍ ദാസ് പടിക്കല്‍, ടി.എം.കുഞ്ഞുകുട്ടന്‍, പി.സി.ഗംഗാധരന്‍, കെ.ഗീതാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍.കുഞ്ഞുണ്ണി സ്വാഗതവും രാധ നന്ദിയും പറഞ്ഞു.