സ​ക​ല സി​പി​എം നേ​താ​ക്ക​ളു​ടെ മു​ന്നി​ലും ന​ടു​വ​ള​ച്ചു നി​ൽ​ക്കു​ന്ന​വ​ൻ; മാ​ന​മി​ല്ലാ​ത്ത ബെ​ഹ്റ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് കൊ​ടു​ത്തെന്ന് പ​രി​ഹ​സി​ച്ചു മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു പ​ണം ന​ൽ​ക​രു​തെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​തു താ​നാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ദ്യ പ്ര​ള​യ​കാ​ല​ത്തു സ​ഹാ​യ​മാ​യി ല​ഭി​ച്ച തു​ക അ​ടി​ച്ചു​മാ​റ്റി​യ​തു​കൊ​ണ്ടാ​ണു ര​ണ്ടാം പ്ര​ള​യ​കാ​ല​ത്തു സ​ഹാ​യം കു​റ​ഞ്ഞ​തെ​ന്നും മു​ര​ളി പ​റ​ഞ്ഞു.

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കെ​തി​രേ​യും മു​ര​ളി രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി. മാ​ന​മി​ല്ലാ​ത്ത ബെ​ഹ്റ​യാ​ണു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് കൊ​ടു​ത്ത​തെ​ന്നും ഈ ​മ​ഡ്ഗു​ണ​നെ പി​ണ​റാ​യി​ക്ക് എ​വി​ടെ​നി​ന്നാ​ണു ഡി​ജി​പി​യാ​യി കി​ട്ടി​യ​തെ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. സ​ക​ല സി​പി​എം നേ​താ​ക്ക​ളു​ടെ മു​ന്നി​ലും ന​ടു​വ​ള​ച്ചു നി​ൽ​ക്കു​ന്ന​വ​നാ​ണു ബെ​ഹ്റ​യെ​ന്നും മു​ര​ളി കു​റ്റ​പ്പെ​ടു​ത്തി.

Related posts