എല്‍ഡിഎഫ് മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി

KKD-RAMAKRISHNANMINISERതിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്റെ നയത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും പുതിയ മദ്യനയമെന്നും മദ്യനയം രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചകളും ആശയവിനിമയവും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ പ്രതിസന്ധിയെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തിന് എതിരെയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts