തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വിഎസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സ്വന്തം പാര്‍ട്ടിയുടെ നേതാവായ വി.എസിനെ പോലും അംഗീകരിക്കാന്‍ തയാറാകാത്തവര്‍ എങ്ങനെ നാടിനെ നന്നാക്കുമെന്നും സുധീരന്‍ ചോദിച്ചു.
സിപിഎം അസഹിഷ്ണുതയുടെ പര്യായമായി മാറി. സിപിഎമ്മും ബിജെപിയും അസഹിഷ്ണുതയുടെ കാര്യത്തില്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും സുധീരന്‍ പറഞ്ഞു. പഴുതടച്ചതും കുറ്റമറ്റതുമായ രീതിയിലാകും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും സുധീരന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സുധീരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.