എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 52 ദിവസം; അരങ്ങേറിയത് 38 കൊലപാതകങ്ങള്‍; 1470 സ്ത്രീപീഡനങ്ങള്‍; 183 ബലാത്സംഗങ്ങള്‍: രമേശ് ചെന്നിത്തല

Rameshതിരുവനന്തപുരം: കുറ്റിയാടി വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനായ പുത്തലത്ത് നസിമുദ്ദീന്‍  വേട്ടേറ്റു മരിച്ചതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പൊലീസിന്റെ നിഷ്ക്രിയത്വംമൂലമാണെ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരത്തില്‍ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അത്യന്തം ഉത്കണ്ഠാജനകമാണ്.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 52 ദിവസം കഴിയുമ്പോള്‍ 38 കൊലപാതകങ്ങളാണ് അരങ്ങേറിയത്. 1470 സ്ത്രീപീഡനങ്ങളും 183 ബലാത്സംഗങ്ങളും നടന്നു. ഇതുകൂടാതെ നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കണ്ണൂരില്‍ തുടങ്ങിയ കൊലപാതകരാഷ്ട്രീയം മറ്റു ഭാഗങ്ങളിലും വ്യാപിക്കുന്നതിന്റെ സൂചനയാണ് വേളത്തു നടന്ന കൊലപാതകം. ഈ പ്രവണത മുളയിലേ നുള്ളിയില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ ഉടനടി പിടികൂടാനും  നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Related posts