എസ്എസ്എല്‍സി ഫലം ബുധനാഴ്ച: ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട; നിമിഷങ്ങള്‍ക്കുള്ളില്‍ ഫലമറിയാന്‍…

sslcതിരുവനന്തപുരം: എസ്എസ്എല്‍സി ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ വിദ്യാര്‍ഥികള്‍ക്കു ഫലം എത്തിക്കാനുള്ള സജ്ജീകരണം ഐടി അറ്റ് സ്കൂള്‍ ഏര്‍പ്പെടുത്തി.

www.results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഫലം ലഭ്യമാകും. ഇതോടൊപ്പം സ്മാര്‍ട്ട് ഫോണുകളില്‍ ‘സാഫല്യം’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വിദ്യാര്‍ഥികള്‍ക്കു ഫലമറിയാം. വിദ്യാര്‍ഥികളെ കൂടാതെ അധ്യാപകര്‍ക്കും ഏറെ പ്രയോജനകരമായ രീതിയിലാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ജില്ല തിരിച്ചുള്ള ഫലം, സ്കൂളുകള്‍ തിരിച്ചുള്ള ഫലം എന്നിങ്ങനെ ലഭ്യമാകും. ഇവയ്ക്കു പുറമേ ഏതു മൊബൈല്‍ ഫോണില്‍നിന്നും മുന്‍കൂട്ടി എസ്എംഎസ് മുഖേനെ ഫലം അറിയാനുള്ള സൗകര്യവും ഐടി അറ്റ് സ്കൂള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി its <> Reg no <> mobile number എന്ന രീതിയില്‍ 9645221221 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക.

എല്ലാ സംവിധാനങ്ങള്‍ വഴിയും നിമിഷങ്ങള്‍ക്കുള്ളില്‍ ഫലം വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ കെ.പി. നൗഫല്‍ അറിയിച്ചു.

Related posts