എസ്എസ്എല്‍സി ഫലം 27 നകം; ഹയര്‍ സെക്കന്‍ഡറി ഫലം മേയില്‍

sslcതിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ മാസം 27 നുള്ളിലും ഹയര്‍ സെക്കന്‍ഡറി ഫലം മേയ് പത്തിനകവും പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി മാര്‍ക്ക് വെരിഫിക്കേഷന്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതു നാളെ പൂര്‍ത്തിയാകും.

തുടര്‍ന്ന് റിസല്‍റ്റ് പ്രോസസിംഗ് നാലു ദിവസം കൊണ്ടു പൂര്‍ത്തിയാക്കും. ഇതിനു ശേഷം അന്തിമഫലത്തിന് അംഗീകാരം നല്‍കാനായി പരീക്ഷാ ബോര്‍ഡ് യോഗം ചേരും. 26 നോ 27 നോ ഫലപ്രഖ്യാപനം നടത്താനാണ് സാധ്യത

പ്ലസ്ടു മൂല്യനിര്‍ണയം രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും. ഇരട്ട മൂല്യനിര്‍ണയം ആവശ്യമുള്ള ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുടെ മൂല്യനിര്‍ണയമാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ടാബുലേഷന്‍ ജോലികള്‍ 65 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. മേയ് രണ്ടാം ആഴ്ച ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം നടത്തുകയാണു ലക്ഷ്യം.

Related posts