ഗാന്ധിനഗര്‍ (ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 66-ാം ജന്മദിനം അമ്മ ഹിരാബയ്ക്കൊപ്പം ആഘോഷിച്ചു. ഗോത്രവര്‍ഗക്കാരും ഭിന്നശേഷിക്കാരും ആഘോഷത്തില്‍ പങ്കെടുത്തു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
ഗാന്ധിനഗറിലെ റെയ്സാനില് ഇന്നലെ രാവിലെ എത്തിയ മോദി 97കാരിയായ അമ്മയുടെ അനുഗ്രഹം തേടി. എസ്കോട്ടൊന്നുമില്ലാതെ മോദി ഒറ്റയ്ക്കാണ് അമ്മയെ കാണാന്‍ ചെന്നത്. തുടര്‍ന്ന് രാജ്ഭവനില്‍ തിരിച്ചെത്തി ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒപ്പമുള്ള രണ്ട് ആഘോഷച്ചടങ്ങുകളിലും മോദി പങ്കെടുത്തു.