ഇവിടെ ഒ​രു രൂ​പ​ക്ക് ആം​ബു​ല​ൻ​സ് ! ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാകാന്‍ വിളിക്കൂ 8592900108 ന​മ്പ​റി​ൽ; ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാനുള്ള കാരണം…

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു രൂ​പ​ക്ക് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ യു​വ​ജ​ന നേ​താ​ക്ക​ൾ ചേ​ർ​ന്ന് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ‌

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് പ​ല​പ്പോ​ഴും ചി​കി​ത്സാ ചെ​ല​വ് താ​ങ്ങാ​ൻ സാ​ധി​ക്കാ​റി​ല്ല. അ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് ചെ​ല​വ് വ​ലി​യ ഭാ​ര​മാ​യി മാ​റു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പൂ​ർ​ണ​മാ​യും സേ​വ​ന വ്യ​വ​സ്ഥ​യി​ലാ​ണ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ആ​രോ​ടും ക​ണ​ക്ക് പ​റ​ഞ്ഞ് പ​ണം വാ​ങ്ങു​ക​യി​ല്ല. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​ന്ന​ത്.

ആം​ബു​ല​ൻ​സി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വ​ഞ്ചി​യി​ൽ ഒ​രു രൂ​പ നാ​ണ​യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക് ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ കൈ​യി​ൽ ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള തു​ക നി​ക്ഷേ​പി​ക്കാം.

കൂ​ടു​ത​ൽ പ​ണം കി​ട്ടി​യാ​ൽ അ​ത് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കും. ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ആം​ബു​ല​ൻ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നെ​തെ​ങ്കി​ലും ജി​ല്ല​യി​ലു​ട​നീ​ളം സ​ർ​വീ​സ് ല​ഭ്യ​മാ​ക്കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം. ‌

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഫ്‌​സ​ൽ വി, ​ഷെ​യ്ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

8592900108 ന​മ്പ​റി​ൽ ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യാ​ണ് ആം​ബു​ല​ൻ​സ് പു​റ​ത്തി​റ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ‌

പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ അ​ഫ്ഫ്സ​ൽ വി. ​ഷെ​യ്ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ പ​രു​മ​ല, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം.​പി ഹ​സ​ൻ, എം.​എ​സ്. ഷി​ജു, അ​ഖി​ൽ അ​ഴൂ​ർ, മു​നി​സി​പ്പാ​ലി​റ്റി മു​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​സിം​കു​ട്ടി, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ന്നി​സ് മു​ഹ​മ്മ​ദ്, നി​സാം ഇ​സ്മ​യി​ൽ, അ​ല​ക്സാ​ണ്ട​ർ ചെ​റു​കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌

Related posts

Leave a Comment