സ്വന്തം നിര്‍മിതികള്‍ കൊണ്ട് ചൈന പല പ്രവശ്യം നമ്മെ ഞെട്ടിച്ചിടുണ്ട്. ഇത്തവണ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൂക്കുപാലം നിര്‍മിച്ച് ലോകത്തെ വീണ്ടും ഞെട്ടിക്കാന്‍ തയാറെടുക്കുകയാണു ചൈന. അഞ്ചു വര്‍ഷം കൊണ്ടാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചത്.
മേയ് ഒന്നിനു പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്. യുവാന്‍ പ്രദേശത്ത് ലോങ്ജിയാഗ് നദിക്കു കുറുകേ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചാണു പാലം നിര്‍മിച്ചിരിക്കുന്നത്. ബോഷണ്, ടെങ്ചോങ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണു പാലം. 3,924 അടി ഉയരമുള്ള രണ്ടു ടവറുകളിലാണു പാലം ഘടിപ്പിച്ചിരിക്കുന്നത്. 8,000 അടി നീളവും 920 അടി ഉയരവുമാണു പാലത്തിനുള്ളത്. 1.5 ബില്യണ്‍ യുവാന്‍ മുതല്‍ മുടക്കിയാണു പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ജപ്പാനിലാണ്. 12,831 അടി നീളമാണ് ഈ പാലത്തിനുള്ളത്.