കരുനാഗപ്പള്ളി: ഐഎന്‍ടിയുസി പ്രവര്‍ത്തകനെ കടയില്‍ കയറി അക്രമിസംഘം ഗുരുതരമായി വെട്ടിയും മര്‍ദിച്ചും പരിക്കേല്പിച്ച സംഭവത്തെതുടര്‍ന്ന് കോണ്‍ഗ്രസ് ഇന്ന് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. കുലശേഖരപുരം പുന്നക്കുളം പുത്തന്‍പുര വീട്ടില്‍ കിഴക്കതില്‍ അന്‍സാറി(39)നാണ് പരിക്കേറ്റത്.തടയാന്‍ ശ്രമിച്ച ഭാര്യജാസ്മില, മകന്‍ അല്‍ത്താഫ് എന്നിവര്‍ക്കും മര്‍ദനമേറ്റതായി പരാതി ഉണ്ട്. ഇയാള്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം മറ്റൊരാക്രമണം നടന്നിരുന്നു അന്ന് പ്രതികളെ പോലീസ് പിടികൂടിയിരുന്നെങ്കില്‍ തുടര്‍ സംഭവം ഉണ്ടാകില്ലായി രുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആദ്യത്തെ അക്രമത്തിലെ പ്രതികളെ ഇത് വരെയും പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാണ്.ഐഎന്‍ടിയുസി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേല്പിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നിയോകമണ്ഡലത്തില്‍ ഹര്‍ത്താലാചരിക്കുകയാണ്.
വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല.സംഭവത്തില്‍ പ്രതിഷേധിച്ച് കരുനാഗപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് പോലീസ് പലയിടത്തും പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയില്‍ യൂത്ത് കോണ്‍ഗ്രസ്-എസ്ഡിപിഐ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നടന്നുവരുന്ന അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ പോലീസ് ഇടപെടുന്നില്ലന്നാരോപണം ശക്തമാണ്. കൊട്ടിക്കലാശത്തിനിടയില്‍ ചങ്ങന്‍കുളങ്ങരയില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും-എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റ് മുട്ടിയത്. സംഘര്‍ഷത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.
ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് ദിവസം രാത്രിയില്‍ കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷനു സമീപം വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുലശേഖരപുരം സ്വദേശി സുനീറിനെ ഒരുസംഘം വെട്ടിപരിക്കേല്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തിലെ പ്രതികളെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.രാത്രിയില്‍ ഇവിടെ എത്തിയ പോലീസ് കതക് തല്ലിപ്പൊളിച്ചതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.അക്രമസംഭവങ്ങളുമായ് ബന്ധപ്പെട്ടവരെ അന്വേഷിച്ച് എത്തുന്ന പോലീസിനെതിരെ ചിലര്‍ ആരോപണം ഉന്നയിക്കുന്നത് പോലീസിനും തലവേദനയാകുന്നു.