ഐഎസില്‍ ചേരുമ്പോഴുള്ള എന്റെ ഏക ദു:ഖം..! മനുഷ്യന്റെ തലയറുക്കുകയും, വെടിവച്ച് കൊല്ലുകയും ചെയ്യുന്ന വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍

rashidയൂറോപ്പിലും മറ്റും പേടി സ്വപ്നമായ ഐഎസ് ഭീകരനാണ് റാഷിദ് കാസിം. മനുഷ്യന്റെ തലയറുക്കുകയും, വെടിവച്ച് കൊല്ലുകയും ചെയ്യുന്ന വീഡിയോകളിലാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് റാഷിദിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ചാണ്. മനുഷ്യരെ കൊല്ലുമ്പോള്‍ ആഹ്ലാദം അനുഭവിക്കുന്ന തനിക്ക് മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈവിറയ്ക്കുമെന്ന് റാഷിദ് പറഞ്ഞതായി പ്രമുഖ പത്രം.

വീട്ടിലെ വളര്‍ത്തു പൂച്ചയെ പിരിഞ്ഞിരിക്കേണ്ടി വരും എന്നതായിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുമ്പോഴുള്ള റാഷിദിന്റെ ഏക ദു:ഖം. മനുഷ്യരെ കൊല്ലുമ്പോള്‍ ആഹ്ലാദം മാത്രമല്ല ലഭിക്കുന്നത്. അള്ളാഹുവിന്റെ എതിരാളികളെ കൊല്ലുമ്പോള്‍ അനുഗ്രഹവും ഉണ്ടാകും. ജിഹാദിനെക്കുറിച്ച് ഗവേഷണം നടത്തുന്ന കാനഡിലെ അക്കാദമിക് വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റാഷിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫ്രാന്‍സില്‍ റാഷിദ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവിടെ ആക്രമണം നടത്തണമെന്ന ചിന്തയും ഉണ്ടായിരുന്നു. വിശുദ്ധ യുദ്ധത്തിന് ഇറങ്ങിയത് പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ചാണ്. അക്കൂട്ടത്തില്‍ വളര്‍ത്തുപൂച്ചയും ഉണ്ടായിരുന്നെന്നും റാഷിദ് പറഞ്ഞു. ഐ.എസിനൊപ്പം സിറിയയിലാണ് റാഷിദ് ഇപ്പോഴുള്ളത്.

Related posts