നാടകം പൊളിഞ്ഞു; അവളൊരു നല്ല നടിയല്ല..! ഭര്‍ത്താവ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച രണ്ടു ലക്ഷം ധൂര്‍ത്തടിച്ചു; രക്ഷപ്പെടാന്‍ വീട്ടില്‍ കള്ളന്‍ കയറിയെന്ന് വിശ്വസിപ്പിക്കാന്‍ കാട്ടിയവേലകള്‍ പൊളിങ്ങതിങ്ങനെ…

HOUSEപറ്റിക്കലുകളും പറ്റിക്കപ്പെടലുകളും ഭാര്യാഭര്‍ത്താക്കന്മാരുടെയിടയില്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇത്തരമൊരു പറ്റിക്കല്‍ ഇതാദ്യമായിരിക്കും. മധ്യ റഷ്യയിലാണിതു നടന്നത്.സംഭവം ഇങ്ങനെ…

ഭര്‍ത്താവ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച രണ്ട് ലക്ഷത്തോളം വരുന്ന പണം അറുപത്തഞ്ചുകാരിയായ ഭാര്യ ധൂര്‍ത്തടിച്ചു ചെലവഴിച്ചു. ഇത് ഭര്‍ത്താവിനെ അറിയിക്കാനുള്ള ഭയം നിമിത്തമാണ് ഭാര്യ ഒറിജിനലിനെ വെല്ലുന്ന ഒരു നാടകം കളിച്ചത്. ഭര്‍ത്താവില്ലാത്ത സമയത്ത് തന്റെ വീട്ടില്‍ കള്ളന്മാര്‍ കയറിയതായി അഭിനയിച്ചു. വീടെല്ലാം വലിച്ചുവാരി അലങ്കോലപ്പെടുത്തി ഇട്ടു. അലമാരകളും മേശ വലിപ്പുകളുമെല്ലാം തുറന്നിട്ടു. കൂടാതെ ഇവര്‍ തന്നെ സ്വന്തം ശരീരം ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുകെട്ടുകയും ചെയ്തു. എന്നിട്ട് ഉറക്കെ നിലവിളിച്ച് അയല്‍ക്കാരെ വിളിച്ചുകൂട്ടി. പിന്നാലെ പോലീസും എത്തി.
സ്ഥിതിഗതികള്‍ വിലയിരുത്തി പോയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് നമ്മുടെ കഥാ നായികയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഭര്‍ത്താവില്‍ നിന്ന് സ്വന്തം തടി രക്ഷിക്കാന്‍ നടത്തിയ നാടകമായിരുന്നു അതെന്ന് അവര്‍ സമ്മതിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ ഭര്‍ത്താവ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിവായിട്ടില്ല.

Related posts