പഴയന്നൂര്‍: തീവ്രവാദവും ഭീകരവാദവും വര്‍ഗീയതയും നാടിനാപത്താണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍. ഐഎസ്–ആര്‍എസ്എസ് ഒരേ തൂവല്‍പക്ഷിയാണെന്നും നായ–കുറുക്കന്‍ സ്വഭാവമാണ് കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ളതെന്നും ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തില്‍ ന്യൂനപക്ഷ ദളിതര്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് കള്ളപ്രചരണത്തിനെതിരെയും ബിജെപി–ആര്‍എസ്എസ് അക്രമരാഷ്ര്ടീയത്തിനെതിരെയും സിപിഎം പഴയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയന്നൂര്‍ ടൗണില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ കമ്മിറ്റി അംഗം പി.എ.ബാബു അധ്യക്ഷത വഹിച്ചു. കെ.പി.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജന്‍, വൈസ് പ്രസിഡന്റ് കെ.പി.ശ്രീജയന്‍ എന്നിവര്‍ പ്രസംഗിച്ചു.