ബാഗ്ദാദ്: ഐഎസിന്റെ മനുഷ്യത്വരഹിത അവസാനിക്കുന്നില്ല. ലോകത്തിന്റെ സമാധാനത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് നാലു മനുഷ്യ ജീവന്‍. തടവുകാരായ മനുഷ്യരെ കൊല്ലുന്നതില്‍ ഓരോ തവണയും വ്യത്യസ്ഥത പുലര്‍ത്തുന്ന ഐഎസ് ഇത്തവണ സ്വീകരിച്ചത് അതിക്രൂരവും പ്രാചീനവുമായ ശിക്ഷാരീതി.
അവിഹിത ബന്ധമാരോപിച്ച് നാലു പുരുഷന്മാരെയാണ് ഐഎസ് പൊതുജനമധ്യത്തില്‍ കല്ലെറിഞ്ഞു കൊന്നത്. ഇറാക്കിലെ ഒരു പട്ടണത്തിലാണ് നിര്‍ദ്ദയമായ കൂട്ടക്കൊല അരങ്ങേറിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വന്‍ജനക്കൂട്ടത്തിനു നടുവിലായിരുന്നു ഇരകള്‍ക്ക് ഐഎസ് പുരാതനമായ രീതിയില്‍ വധശിക്ഷ നടപ്പാക്കിയത്. മുന്‍പ് തലവെട്ടിയും ചുട്ടും ആളുകളെ കൊന്നിരുന്ന ഐഎസിന്റെ പുതിയ കിരാതരീതി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
തങ്ങളുടെ അധീനതയിലായ പ്രദേശങ്ങളില്‍ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായിയാണ് ഇവരെ കൊന്നതെന്നാണ് ഐഎസ് ഭാക്ഷ്യം. തീവ്ര ഇസ്ലാംവാദത്തിലൂന്നിയ പ്രവര്‍ത്തനരീതിയാണ് ഐഎസിന്റേത്. തങ്ങള്‍ക്കെതിരേ നി്ല്‍ക്കുന്നവരെ നിര്‍ദ്ദയം കൊന്നൊടുക്കുന്നതില്‍ ഇവര്‍ മടി കാട്ടുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരമാണിത്.
വലിയ കല്ലുകള്‍ കൊണ്ടെറിഞ്ഞാല്‍ തടവുകാര്‍ എളുപ്പം മരിക്കുമെന്നതിനാല്‍ ഇവരെ കൊടും വേദനയനുഭവിപ്പിച്ചു കൊല്ലാന്‍ ചെറിയ കല്ലുകളാണ് തീവ്രവാദികള്‍ തെരഞ്ഞെടുത്തത്. പുറത്തു വന്ന ചിത്രങ്ങളില്‍ ഒരു തടവുകാരന്‍ കല്ലെറിയുന്നതിനു മുമ്പ് പ്രാര്‍ഥിക്കാന്‍ സമയം ആവശ്യപ്പെടുന്നതായിക്കാണാം.
കുട്ടികളുള്‍പ്പെടെയുള്ള ജനക്കൂട്ടം ഈ വധശിക്ഷ നോക്കിക്കാണുന്നതും കാണാം. ജനക്കൂട്ടത്തെക്കൊണ്ട് തടവുകാരെ കൊല ചെയ്യിക്കുന്ന രീതിയും മുമ്പ് ഐഎസ് പരീക്ഷിച്ചിട്ടുണ്ട്. കൊല നടന്ന മേഖലയിലെ ജനങ്ങളില്‍ ഐഎസിന് വ്യക്തമായ സ്വാധീനമുള്ളതായിയാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. ചാരനെന്നാരോപിച്ച് സ്വന്തം സഹോദരനെ ഒരു ഐഎസ് തീവ്രവാദി വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ട് അധിക ദിവസമാകുന്നതിനു മുമ്പേയാണ് അടുത്തസംഭവം.