ഐഎസ് നേതാവ് അബു വാഹീബ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു; കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് ഇയാള്‍

ISബാഗ്ദാദ്: ഇറാക്കില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ പ്രമുഖ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു. അബു വാഹീബ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു. വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇറാക്കിലും സിറിയയിലും ഏറ്റവും അപകടകാരിയായി വളര്‍ന്നു വന്നുകൊണ്ടിരുന്ന ഭീകരനെയാണ് വധിച്ചതെന്നും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു.

അന്‍ബാര്‍ പ്രവിശ്യയിലെ റുത്ബാ ടൗണിനു സമീപത്ത് നടത്തിയ ആക്രമണത്തിലാണ് വാഹീബ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നു ഭീകരരെയും വധിച്ചതായും പീറ്റര്‍ കുക്ക് പറഞ്ഞു. നേരത്തേ, അല്‍ക്വയ്ദയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അബു വാഹീബ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്.

Related posts