കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക​പ​ര​മ്പ​ര; റോ​യ് തോ​മ​സ് വ​ധ​ക്കേസി​ലെ ആ​ദ്യ​കു​റ്റ​പ​ത്രം നാ​ളെ സ​മ​ര്‍​പ്പി​ക്കും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക​പ​ര​മ്പ​ര​യി​ല്‍ ആ​ദ്യം ര​ജി​സ്റ്റ​ര്‍​ചെ​യ്ത റോ​യ് തോ​മ​സ് വ​ധ​ക്കേസി​ല്‍ കു​റ്റ​പ​ത്രം നാ​ളെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. താ​മ​ര​ശേ​രി ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍ . ഹ​രി​ദാ​സാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

പ്ര​മാ​ദ​മാ​യ കേ​സാ​യ​തി​നാ​ല്‍ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് അ​ഡീ​ഷ​ണ​ല്‍ എ​സ്പി, എ​സ്പി, ഡി​ഐ​ജി, ഐ​ജി, ഡി​ജി​പി എ​ന്നി​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​വ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് നാ​ളെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. കേ​സി​ല്‍ 250 ഓ​ളം സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. കൂ​ടാ​തെ സം​സ്ഥാ​ന ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് കേ​സി​ന് ബ​ല​മാ​കും.

ജോ​ളി​യു​ടെ കാ​റി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​പൊ​ടി സ​യ​നൈ​ഡാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം ക​ണ്ണൂ​രി​ലെ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍​നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ രേ​ഖാ​മൂ​ല​മു​ള്ള റി​പ്പോ​ര്‍​ട്ടും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ക്കും. കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​യാ​യ ജോ​ളി​യെ​യാ​ണ് ഒ​ന്നാം​പ്ര​തി​യാ​ക്കി​യ​ത്. എം.​എ​സ്.​മാ​ത്യു, പ്ര​ജി​കു​മാ​ര്‍ , മ​നോ​ജ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ള്‍ .

Related posts