ബെര്‍ലിന്‍: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന 22,000 പേരുടെ പേരുവിവരങ്ങളും കുടുബത്തെക്കുറിച്ചുള്ള വിശദാംശങ്ങളും സംഘടനയുടെ എച്ച്ആര്‍ ഫോമുകളില്‍നിന്നു ചോര്‍ന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ജര്‍മനിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ മിക്കവാറും ശരി തന്നെയാണെന്ന് ജര്‍മന്‍ ഫെഡറല്‍ പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
23 ചോദ്യങ്ങള്‍ അടങ്ങിയ രജിസ്‌ട്രേഷന്‍ കാര്‍ഡ് പൂരിപ്പിച്ചാണ് സംഘടനയില്‍ അംഗത്വമെടുക്കുന്നത്. ഇതില്‍ ജനനത്തീയതി, വിവാഹത്തിന്റെ സ്ഥിതി, മുമ്പ ചെയ്തിട്ടുള്ള ജോലികള്‍, അടുത്ത ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.
ഐഎസില്‍നിന്നു രക്ഷപെട്ടു പോന്ന ഒരു റിക്രൂട്ട് അവിടത്തെ ഒരു ഭീകരവാദി നേതാവില്‍നിന്ന് മോഷ്ടിച്ച മെമ്മറി സ്റ്റിക്കില്‍നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്. ഈ വിവരങ്ങള്‍ സമീപകാലത്ത് ഐഎസിനെക്കുറിച്ചു കിട്ടുന്ന ഏറ്റവും വിലയേറിയെ വിവരങ്ങളായിരിക്കുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍